ADVERTISEMENT

കാരിക്കേച്ചര്‍ രചനയില്‍ താല്‍പര്യമുള്ളവര്‍ക്കായി ഇതാ ബാലരമ ഒരുക്കുന്ന സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്! പ്രശസ്ത കാരിക്കേച്ചറിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ സജ്ജീവ് ബാലകൃഷ്ണന്‍ കാരിക്കേച്ചര്‍ രചനയുടെ സൂത്രങ്ങൾ വരയിലൂടെയും വാക്കിലൂടെയും പറഞ്ഞുതരുന്നു. ഇന്നു വൈകിട്ട് 4 മുതല്‍ 5 വരെ ഫെയ്സ്ബുക് ലൈവിലൂടെയായിരിക്കും ക്ലാസ്. പങ്കെടുക്കാന്‍ ഫീസും റജിസ്ട്രേഷനുമില്ല. ബാലരമയുടെ ഫെയ്സ്ബുക് പേജിലും ലുട്ടാപ്പി ഒഫീഷ്യല്‍ പേജിലും ലൈവ് ഉണ്ടായിരിക്കും.

അതിവേഗ കാരിക്കേച്ചര്‍ രചനയില്‍ ലിംകാ ബുക്ക് റെക്കോർഡിനുടമയായ സജ്ജീവ് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ സെക്രട്ടറിയാണ്. കാരിക്കേച്ചര്‍ രചനയെക്കുറിച്ച് തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും.

ബാലരമ ഫെയ്സ്ബുക് പേജിന്റെ ലിങ്ക്: http://www.facebook.com/balaramaonline

English Summary: Free Online caricature class in Balarama facebook live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com