ADVERTISEMENT

ചെന്നൈ∙ അണ്ണാ ഡിഎംകെ പിടിച്ചെടുക്കാന്‍ പോരാട്ടത്തിനെന്നു സൂചന നല്‍കി ജയലളിതയുടെ തോഴി വി.കെ.ശശികല. അണ്ണാ ഡിഎംകെയെ വഞ്ചകരില്‍നിന്ന് മോചിപ്പിക്കുമെന്നു ശശികലയുടെ ഉടമസ്ഥതയിലുള്ള നമതു എംജിആര്‍ പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷവിമര്‍ശനവും മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നുണ്ട്.

മുഖ്യമന്ത്രിയടക്കം കൂടെ നിന്നവര്‍ ചതിച്ചെന്നു പറയുന്ന മുഖപ്രസംഗത്തില്‍ എടപ്പാടി പളനിസാമിയെ ദ്രോഹിയെന്നാണു വിളിക്കുന്നത്. ജയലളിത വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ വഞ്ചകര്‍ തളര്‍ത്തി. പാര്‍ട്ടിയെ തിരികെ പ്രതാപത്തിലേക്കെത്തിക്കാന്‍ ജനങ്ങളുടെ പിന്തുണയും തേടുന്നുണ്ട്. ശശികല നിലപാട് വ്യക്തമാക്കിയതോടെ എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും അടക്കമുള്ള അണ്ണാ ഡിഎംകെ നേതൃത്വം അങ്കലാപ്പിലാണ്.

ജയലളിതയുടെ മരണശേഷം അനധികൃത സ്വത്ത് സമ്പാദക്കേസിലെ വിധി സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ ശശികലയാണ് എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കിയത്. പിന്നീട് എതിര്‍പക്ഷത്തുണ്ടായിരുന്ന പനീര്‍സെൽവത്തെ കൂടെ കൂട്ടി ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. 

ശശികലയ്ക്കു വേണ്ടി വാദിക്കുന്നവരുടെ എണ്ണം അണ്ണാ ഡിഎംകെയില്‍ കൂടുകയാണ്. ശശികലയെ സ്വാഗതം ചെയ്തതിനു തിരുനെല്‍വേലി ജില്ലാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെയും തിരുച്ചിറപ്പള്ളി അനന്ദനല്ലൂര്‍ സെക്രട്ടറിയെയും അണ്ണാ ഡിഎംകെ പുറത്താക്കിയിരുന്നു.

Content Highlights: VK Sasikala, Edappadi K Palaniswami, AIADMK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com