ADVERTISEMENT

തിരുവനന്തപുരം∙ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ‌്‌ലാമിയുടെയും സ്വാധീനത്തില്‍ സമീപകാലത്തായി മുസ്‌ലിം ലീഗിന് നയംമാറ്റമുണ്ടായതായി മന്ത്രി കെ.ടി.ജലീല്‍. സമസ്തയുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച 5 വര്‍ഷമായിരുന്നു എല്‍ഡിഎഫ് ഭരണകാലമെന്നും തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെ മാത്രം പിന്തുണയ്ക്കുന്ന നയം ഇകെ വിഭാഗം സുന്നികള്‍ക്കില്ലെന്നും ജലീല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മുന്‍പില്ലാത്ത രീതിയിലാണ് പല വിഷയങ്ങളിലും മുസ്‌ലിം ലീഗ് ഇടപെടുന്നത്. മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുളള തീരുമാനത്തിന് എതിരെപ്പോലും മുസ്‌ലിം ലീഗ് സമരത്തിന് ഒരുങ്ങിയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ‌്‌ലാമിയുടെയും മാധ്യമങ്ങളുടെയും സ്വാധീനത്തിലാണ്.

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ പൊതുസമൂഹത്തിലുണ്ടായിരുന്ന മുസ്‌ലിം ലീഗിന്റെ സ്വീകാര്യത കുറഞ്ഞെന്നും ജലീല്‍ ആരോപിച്ചു. സമസ്ത നേതൃത്വത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടനിലയില്ലാതെ ഭരണകേന്ദ്രവുമായി നേരിട്ട് ഇടപെടാന്‍ കഴിഞ്ഞ 5 വര്‍ഷമായി അവസരമുണ്ട്. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊളളുന്ന സംഘടനയാണ് സമസ്തയെന്നും യുഡിഎഫിനെ മാത്രമേ എക്കാലത്തും പിന്തുണയ്ക്കുവെന്ന പ്രചാരണം ശരിയല്ലെന്നും ജലീല്‍ പറഞ്ഞു.

English Summary: Muslim League lost its public acceptance due to Welfare Party connection: KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com