മഴുവന്നൂരിൽ സാബു എം. ജേക്കബിനെ തടഞ്ഞു വച്ചു: പൊലീസ് ലാത്തി വീശി
Mail This Article
കോലഞ്ചേരി∙ ട്വന്റി – ട്വന്റി ഭരിക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ യുഡിഎഫ്– എൽഡിഎഫ് പ്രതിഷേധം. ആസൂത്രണ സമിതിയില്‍ പഞ്ചായത്തിനു പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആസൂത്രണസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി – ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബിനെ തടഞ്ഞുവച്ചു. കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലാണ് സാബു എം. ജേക്കബ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്.
യോഗത്തിൽ സാബു എം. ജേക്കബ് എത്തിയാൽ സംയുക്തമായി തടയുമെന്നു യുഡിഎഫും എൽഡിഎഫും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ലാത്തി വീശി. അഞ്ച് പേർക്ക് പരുക്കേറ്റു. ആസൂത്രണ സമിതിയില്‍ പഞ്ചായത്തില്‍നിന്നുള്ളവര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ട്വന്‍റി–ട്വന്‍റി പ്രതികരിച്ചു.
English Summary: Protest against Twenty20 leader sabu m jacob