ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി.രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി നിയമനം നല്‍കിയത് റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് സിലക്‌ഷന്‍ കമ്മറ്റി അംഗം ഡോ.ഉമര്‍ തറമേല്‍. നിയമനത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മില്‍ നേരിട്ടും, സമൂഹമാധ്യമങ്ങളിലും വാക്പോര് തുടരുകയാണ്. എന്നാല്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് നിയമനമെന്ന് വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് പറഞ്ഞു.

ഉയര്‍ന്ന അക്കാദമിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ള ഉദ്യോഗാര്‍ഥിയെ തഴഞ്ഞാണ് എ.ബി.രാജേഷിന്‍റെ ഭാര്യയ്ക്ക് മുസ്‌ലിം സംവരണ ക്വാട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണം. സ്വപ്നത്തില്‍ പോലും നിനയ്ക്കാത്ത മട്ടില്‍ റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത അനുഭവമാണ് സംസ്കൃത സര്‍വകലാശാലയില്‍ ഉണ്ടായതെന്ന് സിലക്‌ഷന്‍ കമ്മറ്റി അംഗം ഉമര്‍ തറമേല്‍ പറഞ്ഞു.

നിയമനം നടന്ന രീതിയോടുള്ള കടുത്ത എതിര്‍പ്പും വിമര്‍ശനവും മറ്റു വിദഗ്ധസമിതി അംഗങ്ങള്‍ക്കൊപ്പം സര്‍വകലാശാലയെ അറിയിച്ചുവെന്നും ഇനി സബ്ജക്ട് എക്സ്പെര്‍ട്ട് പണിക്കില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ കുറിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഉമര്‍ തറമേല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, നിയമപ്രകാരമാണ് നിയമനമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

കേരളത്തില്‍ നിയമനത്തിന് ‘കമല്‍ മാനദണ്ഡമാണ്’ പാലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. എന്നാൽ, യോഗ്യതയനുസരിച്ചാണ് നിയമം നടത്തുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്റെ മറുപടി. എം.ബി.രാജേഷിന്‍റെ ഭാര്യയെ അസിസ്റ്റന്‍റ് പ്രഫസറായി നിയമച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

Content Highlight: MB Rajesh's wife appointment controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com