‘റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത അനുഭവം ആദ്യം; ഇനി മേലാല്‍ ഈ പണിക്കില്ല’
Mail This Article
കോഴിക്കോട്∙ കാലടി സർവകലാശാലയിലെ മലയാള വിഭാഗം അസി.പ്രഫസർ നിയമനത്തിൽ അട്ടിമറിയെന്ന് സൂചന. സിപിഎം നേതാവ് എം.ബി.രാജേഷിന്റെ ഭാര്യ നിനിത അടക്കമുള്ളവർ നിയമിക്കപ്പെട്ട അഭിമുഖത്തിൽ ഭാഷാ വിഷയവിദഗ്ധൻ എന്ന നിലയിൽ പങ്കെടുത്ത പ്രഫ. ഉമർ തറമേൽ ഇക്കാര്യം സൂചിപ്പിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു.
ഉമർ തറമേലിന്റെ പോസ്റ്റിൽ നിന്ന്:
അധ്യാപന ജീവിതത്തിൽ ഏറെ സർവകലാശാലകളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും നിനയ്ക്കാത്ത വിധത്തിൽ റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത അനുഭവം കേരളത്തിലെ ഒരു സർവകലാശാലയിൽനിന്ന് ഇത് ആദ്യമാണ്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇനി മേലാൽ ഈ പണിക്ക് പോകില്ലെന്ന് അക്കാദമിക് സമൂഹത്തെ ഇതിനാൽ അറിയിക്കുന്നു.
എം.ബി.രാജേഷിന്റെ ഭാര്യ ആർ. നിനിതയാണ് 21നു പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഒന്നാം റാങ്കിലുള്ളത്.
English Summary: Sanskrit University Issue - Criticizing social media post