വിശ്വാസ് മേത്ത അടുത്ത മുഖ്യവിവരാവകാശ കമ്മിഷണർ; അനുകൂലിച്ച് ചെന്നിത്തലയും
Mail This Article
×
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ഫെബ്രുവരി 28ന് സ്ഥാനമൊഴിയുന്ന മുറയ്ക്ക് മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ തീരുമാനിച്ചു. വിൻസൻ എം.പോൾ വിരമിച്ചതിനുശേഷം ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് തീരുമാനം. 14 പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്. പ്രതിപക്ഷനേതാവും തീരുമാനത്തെ അനുകൂലിച്ചു.
English Summary: Vishwas Mehta to be Chief Information Officer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.