ADVERTISEMENT

ന്യൂ‍ഡൽഹി∙ കർഷക പ്രതിഷേധത്തിനുപിന്നിൽ രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന ആരോപണത്തെ ചോദ്യം ചെയ്ത് കർഷക നേതാവ് രാകേഷ് ടികായത്. കർഷകരെ സഹായിക്കാത്ത ഈ നിയമങ്ങൾ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ മാധ്യമത്തോടു പ്രതികരിക്കവെയാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.

‘നിയമങ്ങൾ പിൻവലിക്കുന്നതിൽ പ്രശ്നം എന്താണ്? കർഷകനോടു ചോദിക്കാതെ, അയാൾക്ക് ആവശ്യമില്ലാത്ത നിയമങ്ങൾ എന്തിനു കൊണ്ടുവന്നു. ആദ്യം എന്തിനാണ് നിയമങ്ങൾ കൊണ്ടുവന്നത്. ഇവ പിൻവലിക്കണം. പകരം താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണം’ – അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങൾ പ്രതിഷേധിക്കുകയാണ്. വേറെന്തെങ്കിലും ചെയ്യുന്നുണ്ടോ. രാഷ്ട്രീയമായി ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ആർക്കു വോട്ട് ചെയ്യണമെന്ന് ഞങ്ങൾ ആരോടും നിർദേശം നൽകിയിട്ടില്ല. ഏറ്റവുമധികം പലിശ കൊടുക്കേണ്ട ആളുകളാണ് കർഷകർ – 350%. ഒരു ലക്ഷം രൂപ ലോണെടുത്താൽ ഒരു ദിവസം 10,000 രൂപ വച്ച് നൽകണം. ഈ പ്രശ്നങ്ങൾ വച്ച് ആരുടെ അടുത്താണ് ഞങ്ങൾ പോകേണ്ടത്’.

ഇന്ത്യയെ മോശമാക്കി കാണിക്കാനുള്ള നീക്കമാണ് കർഷകർ നടത്തുന്നതെന്ന ആരോപണങ്ങളെ ടികായത് തള്ളിക്കളഞ്ഞു. ‘എന്ത് രാജ്യാന്തര ഗൂഢാലോചനയാണ് ഉള്ളത്? എന്ത് ആക്ഷേപിക്കലാണുള്ളത്? കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വില ചോദിച്ചാൽ അത് ഇന്ത്യയെ ആക്ഷേപിക്കലാകുമോ? താങ്ങുവില ഉറപ്പാക്കാനായില്ലെങ്കിൽ കർഷകരെ കൊള്ളയടിക്കാൻ ആർക്കും കഴിയും. ഇവിടെയാണ് യഥാർഥ ഗൂഢാലോചന.’

പ്രതിഷേധക്കാരെ തടയാൻ റോഡുകളിൽ ആണി പാകി സർക്കാർ തയാറെടുത്തപ്പോൾ പൂക്കൾ നട്ട് തിരിച്ചടി നൽകാനുള്ള ശ്രമത്തെക്കുറിച്ചും ടികായത് പ്രതികരിച്ചു. ‘അവർ ആണികൾ നടട്ടേ, ഞങ്ങൾ പൂക്കളും. ഇതു സമാധാനത്തിന്റെ ചിഹ്നമാണ്’– അദ്ദേഹം പറഞ്ഞു.

English Summary: "Farmers Asking For Fair Prices Defames India?": Rakesh Tikait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com