കേന്ദ്ര കൃഷിമന്ത്രിക്ക് അധികാര ധാര്‍ഷ്ട്യം; കടന്നാക്രമിച്ച് ആർഎസ്എസ് നേതാവ്
Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അധികാര ധാര്‍ഷ്ട്യം തലയ്ക്കു പിടിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവും ബിജെപിയുടെ മുന്‍ എംപിയുമായ രഘുനന്ദന്‍ ശര്‍മ. കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് തോമറിനെ വിമര്‍ശിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്.
കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് രഘുനന്ദന്‍ ശര്‍മ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ചീഞ്ഞ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കരുത്. ദേശീയതയെ ശക്തിപ്പെടുത്താന്‍ എല്ലാ കരുത്തും വിനിയോഗിക്കണം. അല്ലാത്തപക്ഷം പശ്ചാത്തപിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
English Summary: RSS leader targets Tomar over farmers' stir against agri laws
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.