രാഷ്ട്രീയ ലക്ഷ്യമില്ല, സരിതയുടെ പങ്കിന് കൃത്യമായ തെളിവുണ്ട്: പരാതിക്കാരന്‍
Mail This Article
×
കൊച്ചി∙ പിൻവാതിൽ നിയമനത്തിൽ സരിതയുടെ പങ്കിന് കൃത്യമായ തെളിവുണ്ടെന്ന് പരാതിക്കാരന്‍ അരുണ്‍. രാഷ്ട്രീയ ലക്ഷ്യമില്ല, കൃത്യമായ അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചായിരുന്നു തട്ടിപ്പെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.
അതേസമയം, പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് വാദവുമായി സരിത എസ്.നായർ പറഞ്ഞു. തൊഴില്‍ തട്ടിപ്പില്‍ പങ്കില്ല, പരാതിക്കാരന്‍ കോണ്‍ഗ്രസുകാരനാണ്. കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും സരിത പറഞ്ഞു.
English Summary: Clear evidence against Saritha Nair with me says complainant Arun
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.