നോർക്ക റൂട്സ് വഴി 5 വർഷത്തിനിടെ വിദേശത്ത് ജോലി ലഭിച്ചത് 1589 പേർക്ക്
Mail This Article
×
കൊച്ചി ∙ നോർക്ക റൂട്സ് വഴി 5 വർഷത്തിനിടെ വിദേശത്ത് ജോലി ലഭിച്ചത് 1589 പേർക്കെന്നു രേഖകൾ. നോർക്കയുടെ ജോബ് പോർട്ടലിൽ (www.jobsnorka.gov.in) റജിസ്റ്റർ ചെയ്തത് 55,534 ഉദ്യോഗാർഥികളാണ്. ജോലി ലഭിച്ചവരിൽ 1067 നഴ്‌സുമാരുണ്ട്. 7 ഡോക്ടർമാർ, 24 ടെക്നീഷ്യൻസ്, 491 വീട്ടുജോലിക്കാർ എന്നിവരാണ് മറ്റുള്ളവർ.
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനത്തിന് മുംബൈ ആസ്ഥാനമായ ഇന്റർനാഷനൽ അഡ്വൈസറി കൗൺസിലിന് (ഐഎസി) 2019ൽ 1.28 കോടി രൂപ നൽകിയെന്നും കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. സെന്ററിന്റെ പ്രവർത്തനത്തിന് 2018-19 ൽ 11,79,771 രൂപയും 201920 ൽ 98,75,634 രൂപയും 2020-21 ൽ 49,64,874യും ചെലവിട്ടു.
English Summary: Job data vis Norka Roots
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.