‘സർക്കാരേ കണ്ണു തുറക്കൂ’; കെട്ടിടത്തിലേക്ക് ഓടിക്കയറി ആത്മഹത്യാ ഭീഷണി
Mail This Article
×
തിരുവനന്തപുരം ∙ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിലെ കെട്ടിടത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. നാല് ഉദ്യോഗാർഥികളാണു കെട്ടിടത്തിലേക്ക് ഓടിക്കയറിയത്. പൊലീസ് പിന്നാലെ കയറി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.
‘സർക്കാരേ കണ്ണു തുറക്കൂ’ എന്നെഴുതിയ ബോർഡുകളുമായാണ് ഉദ്യോഗാർഥികൾ കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. മറ്റുള്ളവർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സർവകലാശാല കത്തിക്കുത്ത് കേസിനെത്തുടർന്ന് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ നിയമനം മുടങ്ങിയിരുന്നു. പിന്നീട് കോവിഡ് വന്നതിനാൽ നിയമനം നടന്നില്ല. റദ്ദായ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്നാണ് ആവശ്യം.
English Summary : PSC rank holders protest in Thiruvananthapuram updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.