ADVERTISEMENT

പത്തനംതിട്ട ∙ എം.എ.ബേബി സിപിഎമ്മിൽ പാർശ്വവൽക്കരിക്കപ്പെട്ട നേതാവാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബേബി റോഡ് സൈഡിലിരുന്നു പറയുന്നതല്ലാതെ പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ല. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് തെറ്റായിരുന്നുവെന്നു പറയാൻ മുഖ്യമന്ത്രി തയാറാവണം. സുഗതകുമാരിയുടെ വീടായ വാഴുവേലിൽ തറവാട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം തെറ്റാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

ശബരിമലയിൽ തന്റെ സർക്കാർ ചെയ്തത് തെറ്റാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടു. നവോത്ഥാന നായക പരിവേഷം അണിഞ്ഞ മുഖ്യമന്ത്രിയാണ് നിലപാട് പറയേണ്ടത്. പരസ്യമായി നിലപാട് പറഞ്ഞശേഷം വേണം സത്യവാങ്മൂലം തിരുത്താൻ. സിപിഎമ്മിന്റെ മലക്കംമറിച്ചിൽ വിശ്വാസികൾ മുഖവിലയ്ക്കെടുക്കില്ല. കോടതിവിധിയുടെ മറവിൽ നടന്നതൊന്നും ഭക്തർ മറക്കില്ല. ആയിരം ഗംഗയിൽ കുളിച്ചാലും ശബരിമലയിൽ ചെയ്ത ക്രൂരതയ്ക്ക് സിപിഎമ്മിന് വിശ്വാസികൾ മാപ്പ് നൽകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: Sabarimala women entry remark: K. Surendran slams MA Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com