ADVERTISEMENT

തൃശൂർ∙ സെക്രട്ടേറിയറ്റിൽ വിതുമ്പിയ ലയമാത്രമല്ല വിതുമ്പുന്ന എല്ലാവരും തന്റെ സഹോദരി സഹോദരന്മാരാണെന്നു അനിൽ അക്കര എംഎൽഎ. റാങ്ക് ലിസ്റ്റിൽപെട്ടിട്ടും ജോലി കിട്ടാത്തവരുടെ സമരത്തിൽ പങ്കെടുത്തു ലയ വിതുമ്പിക്കരഞ്ഞതു ക്യാമറകൾക്കു വേണ്ടിയായിരുന്നുവെന്നും അനിൽ അക്കര എംഎൽഎയുടെ ബന്ധുവാണെന്നുമായിരുന്നു സിപിഎം സൈബറിടങ്ങളിലെ അക്രമം. 

ഇതിനു താഴെ അനിൽ നടത്തിയ പോസ്റ്റാണു സൈബർ അക്രമകാരികൾക്കു തിരിച്ചടിയായത്. ലയ മാത്രമല്ല ഇടതുപക്ഷത്തിന്റെ തെറ്റായ നയംകൊണ്ടു ജോലി കിട്ടാതെ നിൽക്കുന്നവരെല്ലാം തന്റെ സോദരരാണെന്നു അതിൽ അഭിമാനിക്കുന്നുവെന്നുമാണു പോസ്റ്റ്. ഇതു വന്നതോടെ ആരോപണ പോസ്റ്റ് പലയിടത്തും പിൻവലിച്ചിട്ടുണ്ട്.

English Summary: Anil Akkara MLA response to allegation on PSC Last Grade Servants (LGS) rank-holder Laya Rajesh 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com