ADVERTISEMENT

വാഷിങ്ടൻ ∙ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും വിമർശിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സ്ഥാനമേറ്റ ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ബുധനാഴ്ച ഫോണിൽ സംസാരിച്ച ബൈഡൻ, ഹോങ്കോങ്ങിലെയും സിൻജിയാങ്ങിലെയും മനുഷ്യാവകാശ പ്രശ്നങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

ചാന്ദ്ര പുതുവർഷത്തിൽ ചൈനയ്ക്ക് ആശംസകൾ നേർന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടർന്നും മത്സരസ്വഭാവത്തിൽ ആയിരിക്കുമെന്ന സൂചനയാണു ബൈഡൻ നൽകിയത്. മുൻഗാമി ഡോണൾഡ് ട്രംപിന്റെ ഭരണം പോലെ വാഷിങ്ടനും ബെയ്ജിങ്ങും തമ്മിൽ കടുത്ത സംഘർഷമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇന്തോ–പസിഫിക് മേഖലയിലെ ശക്തിയായി ചൈന സ്വയം ഉയർത്തിക്കാട്ടുന്നതിലും ഹോങ്കോങ്ങിൽ ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമർത്തുന്നതിലും സിൻജിയാങ്ങിൽ ഉയിഗുർ മുസ്‍ലിംകളെ തടവിലാക്കുന്നതിലും ബൈഡൻ ആശങ്ക അറിയിച്ചു.

അമേരിക്കൻ ജനതയുടെ സുരക്ഷ, അഭിവൃദ്ധി, ആരോഗ്യം, ജീവിതരീതി എന്നിവയ്ക്കാണു തന്റെ മുൻഗണനയെന്നു പറഞ്ഞ ബൈഡൻ, തുറന്നതും സ്വതന്ത്രവുമായി ഇന്തോ–പസിഫിക് നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. ചൈനയുടെ ന്യായരഹിതമായ സാമ്പത്തിക നടപടികളെയും തയ്‍വാനിലടക്കം നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും വിമർശിച്ചു. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, നിരായുധീകരണം തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും സംസാരിച്ചതായും വൈറ്റ് ഹൗസ് വിശദീകരിച്ചു.

English Summary: Biden Voices Concern About Hong Kong Crackdown In First Call To Xi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com