ജാമ്യം റദ്ദാക്കണമെന്ന് ഇഡി സുപ്രീംകോടതിയില്‍: തടസ്സഹർജി നൽകി ശിവശങ്കർ
Mail This Article
×
തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി. ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിക്കെതിരെയാണ് ശിവശങ്കറിന്റെ തടസ്സ ഹർജി. ഇഡിയുടെ ഹർജിയിൽ തന്റെ വാദം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസമാണ് ഇഡി കൊച്ചി സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബർ 28നാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മൂന്നിന് ജയിൽ മോചിതനായി.
English Summary: Gold Smuggling Case: M Sivasankar filed an interdict plea in Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.