കെ.വി.തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്; അംഗീകരിച്ച് ഹൈക്കമാന്‍ഡ്
Mail This Article
×
ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റായി നിയമിച്ചു. കെപിസിസിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. വൈസ് പ്രസിഡന്റായി അഡ്വ. സി.കെ.ശ്രീധരനെയും നിയമിച്ചു.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍ എന്നിവരും നിലവില്‍ വര്‍ക്കിങ് പ്രസിഡന്‍റുമാരാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടി അവഗണിക്കുന്നുവെന്ന ആരോപണം കെ.വി.തോമസ് ഉന്നയിച്ചിരുന്നു. സോണിയാ ഗാന്ധി നേരിട്ട് വിളിച്ച് നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് കെ.വി.തോമസിന് ഉന്നതപദവി നല്‍കാന്‍ തീരുമാനമായത്.
English Summary: KV Thomas appointed as KPCC working president
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.