ശബരിമലയിൽ പ്രതിപക്ഷത്തിന്റേത് വർഗീയത: ലിംഗതുല്യതയില്‍ പിന്നോട്ടില്ല: ഡി. രാജ
Mail This Article
×
തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സിപിെഎ ജനറല്‍ സെക്രട്ടറി ഡി. രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്ന് സിപിെഎ ജനറല്‍ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.
സിപിെഎയുടെ 3 മന്ത്രിമാരെ മല്‍സരരംഗത്തുനിന്നും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് വിജയസാധ്യത പരിശോധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് ഡി.രാജ പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കായി കാക്കുന്നു.എന്നാല്‍ നയം മാറ്റിയിട്ടില്ല. ബിജെപി സ്വാധീനമുറപ്പിക്കുന്നതില്‍ ജാഗ്രതവേണം. സ്വര്‍ണക്കടത്ത് കേസും വിവാദങ്ങളും തിരിച്ചടിയാകില്ലെന്ന് ഡി. രാജ പറഞ്ഞു.
English Summary : Opposition plays communal card in Sabarimala, says D Raja
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.