രണ്ടാംഘട്ട കോവിഡ് വാക്സീനേഷന് തുടക്കം; ഡിജിപി വാക്സീൻ സ്വീകരിച്ചു
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വാക്സീനേഷൻ രണ്ടാം ഘട്ടത്തിന് തുടക്കമായി. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസ എന്നിവർ വാക്സീൻ സ്വീകരിച്ചു.
രണ്ടാം ഘട്ടം തുടങ്ങുമ്പോഴും ആരോഗ്യപ്രവർത്തകരുടെ വാക്സിനേഷൻ എഴുപതു ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്. മികച്ച രീതിയിൽ വാക്സീനേഷൻ നടത്തുന്ന ആദ്യ 12 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല.
English Summary: Second phase of vaccination: DGP received vaccine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.