ADVERTISEMENT

തിരുവനന്തപുരം ∙ സി ഡിറ്റിലെ താൽക്കാലിക ജീവനക്കാരുടെ കരാർ കാലാവധി അഞ്ചുവർഷത്തേക്കു കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംഘടന സർക്കാരിനെ സമീപിച്ചു. താൽക്കാലിക, ദിവസ വേതന ജീവനക്കാരുടെ മുഴുവൻ വിശദാംശങ്ങളും അറിയിക്കാൻ സർക്കാർ നിർദേശിച്ചു. എഴുപതോളം ജീവനക്കാരുടെ പട്ടികയാണ് സിപിഎം യൂണിയൻ തയാറാക്കുന്നത്.

മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ ടീമിലെ ചിലർക്കുൾപ്പെടെ ഈ സർക്കാരിന്റെ കാലത്ത് സിഡിറ്റിൽ കരാർ നിയമനം ലഭിച്ചവർക്കു 5 വർഷത്തേക്കു കൂടി നിയമനം നൽകാനുള്ള നീക്കമാണു നടത്തുന്നത്. ഭരണം മാറിയാൽ പാർട്ടി അനുഭാവികൾക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണു തിടുക്കപ്പെട്ടുള്ള നീക്കം.

കരാർ നീട്ടി നൽകാനുള്ള താൽക്കാലികക്കാരുടെ വിവരം സംഘടനാ സെക്രട്ടറിയുടെ മെയിലിൽ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രൊജക്ടിനായി ഒരുവർഷത്തേക്കു നിയമിച്ചവരെ പാർട്ടി സ്വാധീനത്താൽ അഞ്ചു വര്‍ഷത്തേക്കു കരാർ നീട്ടികൊടുക്കാനും ആലോചനയുണ്ട്. 

സിഡിറ്റിൽ പത്തു വർഷത്തിലധികമായി താൽക്കാലികമായി ജോലി ചെയ്യുന്ന 114 പേരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതേസമയം, ധനവകുപ്പിലെ സ്പാർക്കിൽ നിലവിലുള്ള ഇരുപതോളം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു നൽകിയ ശുപാർശ ധനസെക്രട്ടറിയുടെ എതിർപ്പിനെ തുടർന്നു മടക്കി.

English Summary: Extend contract period of employees in CDIT seeks CPM union to Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com