ADVERTISEMENT

മുംബൈ ∙ സാമ്പത്തിക ക്രമക്കേട് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറിനു ജാമ്യം. ബോണ്ടായി 5 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു മുംബൈ കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ കഴിയില്ല. വിഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ വഴിവിട്ടു വായ്പ അനുവദിച്ചെന്നാണു കേസ്.

സാമ്പത്തിക ക്രമക്കേടിന് 2019ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചന്ദ കോച്ചറിനും ഭർത്താവ് ദീപക് കോച്ചറിനും വിഡിയോകോൺ ഗ്രൂപ്പിന്റെ വേണുഗോപാൽ ദൂതിനും എതിരെ കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റിലായ ദീപക് കോച്ചർ ഇപ്പോഴും ജയിലിലാണ്. 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുമാണ് അന്വേഷിക്കുന്നത്.

കോച്ചറിന്റെ ഭരണകാലത്ത് ഐ‌സി‌ഐ‌സി‌ഐ നൽകിയ മറ്റു രണ്ടു വായ്പകളും ഇഡി അന്വേഷിക്കുന്നുണ്ട്. ഗുജറാത്ത് ആസ്ഥാനമായുള്ള ഫാർമ കമ്പനി സ്റ്റെർലിങ് ബയോടെക്, ഭൂഷൺ സ്റ്റീൽ ഗ്രൂപ്പ് എന്നിവർക്കു നൽകിയ വായ്പകളാണു സംശയ നിഴലിലുള്ളത്. 2009 മേയിലാണു കോച്ചർ സിഇഒ ആയി ചുമതലയേറ്റത്. തസ്തികകളിൽനിന്ന് ഒഴിവായി മാസങ്ങൾ കഴിഞ്ഞ് 2019ലാണു കോച്ചറിനെ ബാങ്ക് പുറത്താക്കിയത്. 

English Summary: Chanda Kochhar Granted Bail, Can't Leave Country Without Court Permission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com