റിപ്പബ്ലിക് ദിനത്തിലെ സംഘർഷം; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിക്കും
Mail This Article
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു, ഇക്ബാൽ സിങ് എന്നിവരെ ചെങ്കോട്ടയിലെത്തിച്ച് സംഭവങ്ങൾ പുനരാവിഷ്കരിക്കാൻ ഡൽഹി പൊലീസ്. ജനുവരി 26ന് നടന്ന സംഘർഷത്തിലും ചെങ്കോട്ടയിലെ പ്രശ്നങ്ങളിലും ദീപ് സിദ്ദുവിന് പ്രധാന പങ്കുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. തിങ്കളാഴ്ച വൈകിട്ട് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ഹരിയാനയിൽ വച്ചാണ് സിദ്ദുവിനെ പിടികൂടിയത്.
ക്രൈം ബ്രാഞ്ച് സംഘമായിരിക്കും പ്രതികളെ ചെങ്കോട്ടയിലെത്തിക്കുക. ട്രാക്ടർ റാലിക്കിടെ അനുവദിക്കപ്പെട്ട വഴിയിൽനിന്ന് കർഷക പ്രതിഷേധം വഴി മാറി സഞ്ചരിച്ചിരുന്നു. ഇതു സംബന്ധിച്ചു പ്രതികളുടെ പങ്കും അന്വേഷിക്കും. ചെങ്കോട്ടയിലെത്തിയ ശേഷമുള്ള ഇവരുടെ പ്രവർത്തനങ്ങളും അന്വേഷിക്കും. ചൊവ്വാഴ്ച രാത്രി പഞ്ചാബിലെ ഹോഷിയാർപൂരിൽവച്ചാണ് കേസിലെ മറ്റൊരു പ്രതിയായ ഇഖ്ബാൽ സിങ്ങിനെ പിടികൂടിയത്.
English Summary: Actor-Activist Deep Sidhu Taken To Red Fort To Recreate R-Day Scene