ADVERTISEMENT

ഹൈദരാബാദ്∙ ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ തീവ്ര ഹിന്ദു സംഘടനകൾ രംഗത്ത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകരാണ് പലയിടങ്ങളിലും പ്രകടനം നടത്തിയത്. 

ഹൈദരാബാദിൽ സംഘടിച്ചെത്തിയവർ വാലന്റൈൻ ആശംസ കാർഡുകൾ കത്തിച്ചാണ് പ്രതിഷേധിച്ചത്. ഇന്ത്യൻ സംസ്കാരം മൂല്യങ്ങളിൽ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും സംഘടന പറയുന്നു.  വാലന്റൈൻ ആഘോഷങ്ങൾ നിർത്തി അമർ വീർ ജവാൻ ദിനമായി ആചരിക്കണമെന്ന ആവശ്യവും ബജ്റംഗ്ദൾ ഉന്നയിച്ചിട്ടുണ്ട്. പുൽവാമയിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.

English Summary: Ban Valentine’s Day: Bajrang Dal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com