ADVERTISEMENT

പാലക്കാട്∙ ആലത്തൂർ കുനിശേരി കുതിരപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മുങ്ങിമരിച്ചു. ഒ‍ാട്ടേ‍ാറിക്ഷാ‍ഡ്രൈവർ പളളിമേട്ടിൽ ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്റർ അകലെയുള്ള കുളത്തിൽ ഒരുമണിയേ‍ാടെയായിരുന്നു ദുരന്തം.

നിറയെ വെള്ളമുണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിതാഴുന്നത് കണ്ട അയൽപക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും പെ‍ാലീസും സ്ഥലത്തെത്തുമ്പേ‍ാഴേക്കും കുട്ടികളുമായി നാട്ടുകാർ ആശുപത്രയിലെത്തിയെങ്കിലും 3 പേരും മരിച്ചു.

English Summary: Three siblings drawned to death in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com