ADVERTISEMENT

കൊച്ചി∙ കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജർ രവിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബിജെപി നേതാക്കൾ. പി.കെ. കൃഷ്ണദാസും എ.എൻ. രാധാകൃഷ്ണനും മേജർ രവിയെ നേരിൽ കണ്ടതായാണ് വിവരം. ആർഎസ്എസ് നേതാക്കളും ഇതിനകം മേജർ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാർട്ടിയിൽ നേരിട്ട അവഗണനയുടെ അതൃപ്തി അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ബിജെപി നേതാക്കൾ തയാറായില്ല. ‍ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ് എന്നു മാത്രം എ.എൻ. രാധാകൃഷ്ണൻ മനോരമ ഓൺലൈനോടു പറഞ്ഞു.

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോഴായിരുന്നു മേജർ രവി വേദിയിലെത്തുകയും ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ സംസാരിക്കുകയും ചെയ്തത്. ഇത് വാർത്തയായതോടെ അദ്ദേഹത്തെ അനുനയിപ്പിച്ച് കൂടെ നിർത്താനായിരുന്നു നേതാക്കളുടെ ശ്രമം. കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും നാട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് ചില ബിജെപി നേതാക്കളിൽനിന്നു ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ മേജർ രവിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗികപക്ഷം രവിയുമായി ചർച്ചയ്ക്കു തയാറായിട്ടില്ല.

ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും പറഞ്ഞതിനു പിന്നാലെയാണ് ചെന്നിത്തലയുടെ വേദിയിലെത്തിയത്.

English Summary: BJP leaders visits Major Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com