വാട്സാപ്പിനോട് സുപ്രീംകോടതി: നിങ്ങളുടെ പണത്തേക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത
Mail This Article
×
ന്യൂഡൽഹി∙ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ മൂലധനത്തേക്കാൾ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹർജിയിൽ ഇരു കമ്പനികൾക്കും കോടതി നോട്ടിസ് അയച്ചു.
വാട്സാപ് കൊണ്ടുവന്ന സ്വകാര്യതാ നയം ഇന്ത്യയിൽ നടപ്പാക്കരുതെന്നും യൂറോപ്യൻ മേഖലയിൽ നടപ്പാക്കിയ നയം ഇന്ത്യയിലും കൊണ്ടുവരാൻ അവരോട് ആവശ്യപ്പെടണമെന്നുമാണ് ഹർജിയിൽ പറയുന്നത്.
English Summary: "Privacy Of People More Important Than Your Money": Supreme Court On What'sApp's New Privacy Policy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.