ADVERTISEMENT

കൊച്ചി∙ വല്ലാര്‍പാടത്തു നിന്നു കണ്ടെയ്‌നറുകളുമായി പോയ ഗുഡ്സ് ട്രെയിൻ അപകടത്തില്‍പെടുന്നതു സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം.മഹേഷിനു തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ആർ.മുകുന്ദ് പ്രശംസാപത്രവും കാഷ് അവാർഡും സമ്മാനിച്ചു. കഴിഞ്ഞ എട്ടിന് വല്ലാർപാടത്തു നിന്നു 80 കണ്ടെയ്നറുകളുമായി ബെംഗളൂരുവിലേയ്ക്കു പുറപ്പെട്ട ഗുഡ്സ് ട്രെയിനിൽ നിന്നു അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്നു മഹേഷ് നടത്തിയ പരിശോധനയിൽ 25–ാം വാഗണിലെ ചക്രങ്ങൾക്കു തകരാർ കണ്ടെത്തി.

ട്രെയിന്റെ പകുതി വേമ്പനാട് പാലത്തിലേക്കു കയറിയിരുന്നതിനാൽ പിന്നോട്ട് ഒാടി ഗാർഡിനെ ചുവപ്പു കൊടി കാണിച്ചതോടെ ഗാർഡ് എമർജൻസി ബ്രേക്ക് ചെയ്തു ട്രെയിൻ നിർത്തി, ലോക്കോപൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. ട്രെയിൻ മുൻപോട്ടു പോയിരുന്നെങ്കിൽ പാലത്തിനു മുകളിൽ വച്ചു പാളം തെറ്റി അപകടമുണ്ടാകുമായിരുന്നുവെന്നു അധികൃതർ പറഞ്ഞു. പിന്നീട് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി തകരാറുള്ള വാഗൺ ഒഴിവാക്കിയ ശേഷമാണു ട്രെയിൻ വിട്ടത്.

Content Highlights: Award for railway employee at kochi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com