ADVERTISEMENT

ന്യൂഡൽഹി∙ മീടു കേസിൽ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് തിരിച്ചടി. അക്ബറിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയാ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. പ്രിയാ രമണിക്കെതിരായ അക്ബറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് കോടതി തള്ളി. ദശാബ്ദങ്ങൾ കഴിഞ്ഞാലും സ്ത്രീകള്‍ക്കു പരാതി നൽകാൻ അവകാശമുണ്ടെന്ന് കോടതി അറിയിച്ചു.

പ്രിയാ രമണിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്നും കോടതി  വ്യക്തമാക്കി. ലൈംഗിക ചൂഷണത്തിൽ ശബ്ദമുയർത്തിയതിന് സ്ത്രീകളെ ശിക്ഷിക്കാനാകില്ല. പരാതിയുമായി ഏതു സമയത്തും മുന്നോട്ടുപോകാൻ സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന അനുമതി നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടുതൽ സ്ത്രീകൾ ശബ്ദമുയർത്തുന്നതിന് ഈ വിധി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രിയാ രമണി പ്രതികരിച്ചു.

English Summary: Journalist Priya Ramani Acquitted In Defamation Case Filed By MJ Akbar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com