ലോകത്തിലെ ഭാവിനേതാക്കൻമാരുടെ പട്ടികയിൽ ചന്ദ്രശേഖർ ആസാദും
Mail This Article
ന്യൂഡൽഹി∙ ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തിലെ ഭാവിനേതാക്കൻമാരുടെ പട്ടികയിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാണ് ചന്ദ്രശേഖർ ആസാദ്.
ഇന്ത്യൻ വംശജരായ 5 പേരാണ് പട്ടികയിൽ ഇടം പിടിച്ചത്. ട്വിറ്ററിലെ മുതിർന്ന അഭിഭാഷകനായ വിജയ ഗഡെ്ഡ, യുകെ ധനമന്ത്രി ഋഷി സുനക്, ഇൻസ്റ്റകാർട്ട് സിഇഒ അപൂർവ മെഹ്ത്ത, ശിഖ ഗുപ്ത, രോഹൻ പവുലുരി എന്നിവരും ലിസ്റ്റിൽ ഉൾപ്പെട്ടു. ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയും ടൈം മാഗസിൻ പുറത്തിറക്കാറുണ്ട്. ഭാവി രൂപപ്പെടുത്താൻ ശേഷിയുള്ള 100 നേതാക്കാൻമാരിലാണ് ഇന്ത്യൻ വംശജരായ 5 പേർ ഉൾപ്പെട്ടത്.
34കാരനായ ചന്ദ്രശേഖർ ആസാദ് സ്കൂൾ നടത്തുന്നുണ്ട്. ദാരിദ്ര്യ നിർമാർജനത്തിനും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വർഗീയ ആക്രമണങ്ങൾ ചെറുക്കുന്നതിനും ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്നുവെന്ന് ടൈം മാഗസിൻ പറയുന്നു.
Content Highlights: Bhim Army Chief Chandra Shekhar Aazad TIME's emerging leaders list