ADVERTISEMENT

പത്തനംതിട്ട∙ കോന്നിയില്‍ റോബിന്‍ പീറ്ററെ പിന്തുണച്ച് അടൂര്‍ പ്രകാശ് എംപി. 96 ല്‍ താന്‍ മല്‍സരിക്കാനെത്തും മുൻപ് മുതല്‍ ജനപ്രതിനിധിയായ റോബിന്‍ പീറ്ററിന് നല്ല ജനപിന്തുണയുണ്ട്. പേര് പറഞ്ഞ് പരിഗണിപ്പിക്കാനില്ല, എല്ലാം ബോധ്യമുള്ളവരാണ് നേതൃത്വത്തിലുള്ളത്. നിശ്ചിത സമുദായത്തില്‍പെട്ടവര്‍ സ്ഥാനാര്‍ഥി ആകണമെന്ന വാദം പാര്‍ട്ടിയെ നശിപ്പിക്കാനാണ്.

കോന്നിയില്‍ മല്‍സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നേതൃത്വം ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെങ്കില്‍ അനുസരിക്കുമെന്നും അടൂര്‍ പ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: UDF candidate at Konni, Adoor Prakash support Robin Peter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com