ADVERTISEMENT

പുതുച്ചേരി∙ രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിനിടെ തനിക്കെതിരായ ആരോപണത്തിന്റെ പരിഭാഷ മനഃപൂര്‍വം തെറ്റിച്ച് മുഖ്യമന്ത്രി വി. നാരായണ സാമി. ചുഴലിക്കാറ്റുണ്ടായ സമയത്ത് മുഖ്യമന്ത്രി ഒരിക്കൽ പോലും തങ്ങളെ സന്ദർശിക്കാൻ തയാറായില്ലെന്ന് മത്സ്യത്തൊഴിലാളിയായ സ്ത്രീ രാഹുൽ ഗാന്ധിയോട് തമിഴിൽ പരാതി പറഞ്ഞു. 

എന്താണു അവര്‍ പറഞ്ഞതെന്നു രാഹുല്‍ ചോദിച്ചതോടെ ചുഴലിക്കാറ്റുണ്ടായ സമയത്ത് താൻ അവിടെ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയെന്നുമാണ് നാരായണ സ്വാമി ഇംഗ്ലീഷിൽ രാഹുൽ ഗാന്ധിക്ക് പരിഭാഷപ്പെടുത്തിയത്. അടുത്ത തവണ പുതുച്ചേരിയിൽ എത്തുമ്പോൾ മത്സ്യബന്ധന ബോട്ടിൽ സഞ്ചരിച്ച് തൊഴിലാളികളുടെ പ്രശ്നം നേരിട്ട് മനസിലാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

ഭാരതിദര്‍ശന്‍ വനിതാ കോളജിലെ വിദ്യാര്‍ഥികളോടും രാഹുൽ ഗാന്ധി സംവദിച്ചു. വിദ്യാർഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകി. രാഹുലിന്റെ അടുത്തു നിന്നും ഓട്ടോഗ്രാഫ് വാങ്ങിയ വിദ്യാർഥിനി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാഹുൽ ഗാന്ധി കയ്യിൽ പിടിച്ച് വേദിയിൽ മുട്ടുകുത്തി ഇരുന്ന് പെൺകുട്ടിയെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി പുതുച്ചേരിയിൽ സന്ദർശനം നടത്തിയത്. 

Content Highlights: Rahul Gandhi's Puducherry visit 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com