ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ നഴ്‌സുമാർ വെള്ളിയാഴ്ച ഡ്യൂട്ടി ബഹിഷ്കരിച്ച് സൂചനാ സമരം നടത്തുമെന്ന് കെജിഎൻയു നേതാക്കൾ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാത്ത സാഹചര്യത്തിലാണ് കേരളാ ഗവ. നഴ്സസ് യൂണിയന്റെ (കെജിഎൻയു) നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധം നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് എസ്.എം. അനസ്, ജില്ലാ സെക്രട്ടറി ഗിരീഷ്.ജി.ജി. എന്നിവർ അറിയിച്ചു..

സെക്കൻഡ് ഡോസ് കോവിഡ് വാക്സീൻ നടപടികൾ തുടങ്ങി കഴിഞ്ഞിട്ടും 70% വരുന്ന നഴ്സുമാർക്ക് ഫസ്റ്റ് ഡോസ് കോവിഡ് വാക്സീൻ ലഭ്യമായിട്ടില്ല. കോവിഡ് പോസിറ്റീവ് രോഗികളെ പരിചരിക്കുന്ന നഴ്സിങ് വിഭാഗത്തോടാണ് ഈ അവഗണനയെന്ന് നേതാക്കൾ പറ‍ഞ്ഞു. മേലധികാരികളുമായി നിരന്തരം ചർച്ച നടത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡ്യൂട്ടി ബഹിഷ്കരിച്ച് സൂചനാ പണിമുടക്കിലേക്ക് കടക്കാൻ നഴ്സുമാർ നിർബന്ധിതരായെന്നും ഇവർ വ്യക്തമാക്കി.

English Summary : Thiruvananthapuram medical college nurses to go on strike for not getting vaccine first dose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com