അഭിപ്രായ സ്വാതന്ത്ര്യം വിലപേശാനാകാത്ത മനുഷ്യാവകാശം; ദിശയെ പിന്തുണച്ച് ഗ്രേറ്റ
Mail This Article
ന്യൂഡൽഹി ∙ ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിശ രവിക്ക് പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്. ‘അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം’– സ്റ്റാൻഡ് വിത്ത് ദിശ രവി എന്ന ഹാഷ്ടാഗിനൊപ്പം ഗ്രേറ്റ ട്വീറ്റ് ചെയ്തു.
ദിശ അറസ്റ്റിലായി 5 ദിവസം കഴിഞ്ഞാണ് ഗ്രേറ്റയുടെ ട്വീറ്റ്. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ടൂൾകിറ്റ് സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിലാണ് ദിശയെ ഡൽഹി പൊലീസ് ഫെബ്രുവരി 13ന് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഗ്രേറ്റ, കർഷക പ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങൾ ടൂൾകിറ്റ് എന്ന പേരിൽ പോസ്റ്റ് ചെയ്തിരുന്നു. ദിശ ഇത് എഡിറ്റ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
English Summary: 5 Days After Disha Ravi's Arrest, Greta Thunberg Tweets On "Human Rights"