ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത മൂന്ന് വർഷങ്ങളിൽ ഒഴിവുവരുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിലും ശിശുക്ഷേമ കമ്മിറ്റിയിലും ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള സ്റ്റാറ്റ്യൂട്ടറി ബോർഡിൽ സിപിഎം സഹയാത്രികരെ നിയമിച്ചുള്ള ഗസറ്റ് വിജ്ഞാപനം തിരക്കിട്ട് പുറപ്പെടുവിച്ചതായി ആക്ഷേപം. മൂന്നു വർഷമാണ് സെലക്‌ഷൻ കമ്മിറ്റിയുടെ കാലാവധി.

റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ ചെയർമാനായുള്ള കമ്മിറ്റിയിൽ സിപിഎം നിയന്ത്രണത്തിലുള്ള ബാലസംഘത്തിന്റെ രക്ഷാധികാരിയായ നാരായണദാസിനെയും പരീക്ഷാ മൂല്യനിർണയത്തിൽ നിയമ വിദ്യാർഥികളെ മനപ്പൂർവം മാർക്ക് കുറച്ചു പരാജയപ്പെടുത്തിയതിനെതുടർന്ന് സർക്കാർ നിർദേശപ്രകാരം സർവകലാശാല ശിക്ഷാനടപടി കൈകൊണ്ട റിട്ട. അധ്യാപകനായ സുഹൃത്കുമാറിനെയും അംഗങ്ങളായി  ഉൾപ്പെടുത്തി.

ആരോഗ്യ സർവകലാശാല വിസിയായി നിയമിക്കുവാൻ സർക്കാർ ഒന്നാം പേരുകാരനായി ശുപാർശ ചെയ്തുവെങ്കിലും ഗവർണർ തള്ളിയ ഡോ. പ്രവീൺലാലും കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അംഗം സബിത ബീഗവുമാണ് മറ്റ് അംഗങ്ങൾ. ചെയർമാൻ ഉൾപ്പെടെയുള്ള സമിതിയിലെ എല്ലാ അംഗങ്ങളും പൂർണമായും സിപിഎം സഹയാത്രികരാണെന്നും, കാലാവധി കഴിയുന്ന സർക്കാർ തിരക്കിട്ടാണു സ്റ്റാറ്റ്യൂട്ടറി തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതെന്നും, ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ്.ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

English Summary: Backdoor Appointments in Juvenile Justice Board and Child Welfare Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com