ADVERTISEMENT

ന്യൂഡൽഹി ∙ കരിപ്പൂരിൽ വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച വൈഡ് ബോഡി വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി എം.കെ.രാഘവൻ എംപിയെ അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് എം.കെ.രാഘവൻ സമർപ്പിച്ച ബദൽ മാസ്റ്റർ പ്ലാൻ അതീവ പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വൈഡ് ബോഡി സർവീസ് ഉടൻ ആരംഭിക്കുക, ബദൽ മാസ്റ്റർ പ്ലാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുക, രാജ്യാന്തര സെക്ടറിൽ മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകളും ആഭ്യന്തര സെക്ടറിൽ കോഴിക്കോടുനിന്ന് മെട്രോ നഗരങ്ങളിലേക്ക് കൂടുതൽ സൗകര്യപ്രദമായ സമയങ്ങളിലെ സർവീസുകൾക്കൊപ്പം തിരുവനന്തപുരം, ലക്ഷദ്വീപ്, അഹമ്മദാബാദ്, ഗോവ, ശ്രീനഗർ, കൊൽക്കത്ത സർവീസുകളും ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു. 

മന്ത്രിയുടെ നിർദേശാനുസരണം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അരുൺ കുമാറുമായി എംപി തുടർ ചർച്ച നടത്തി. എയർപോർട്ട് അതോറ്റി പ്ലാനിങ് മെമ്പർ എ.കെ.പഥകും ചർച്ചയിൽ പങ്കെടുത്തു.

English Summary: Wide-body aircraft services: MK Raghavan MP talks with Hardeep Singh Puri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com