ADVERTISEMENT

മുംബൈ ∙ വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് സൈബർ പൊലീസ് കേസെടുത്തിരിക്കെ ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റിൽ നിന്നു സംരക്ഷണം തേടി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണിത്. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും.

താൻ ചതിക്കപ്പെട്ടതാണെന്നും അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ഷെർലിൻ ചോപ്ര അവകാശപ്പെട്ടു. അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തിൽ തന്റെ മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും രാജ്യാന്തരതലത്തിലുള്ള വെബ്സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങൾ ചോർന്ന് മറ്റു വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവർ അപേക്ഷയിൽ പറയുന്നു. മുംബൈ ആസ്ഥാനമായുള്ള റിട്ടയേഡ് കസ്റ്റംസ് ഓഫിസർ നൽകിയ പരാതിയിലാണ് സൈബർ പൊലീസ് നടിക്കെതിരെ കേസെടുത്തത്.

English Summary: Sherlyn Chopra Moves Bombay HC For Anticipatory Bail In Obscene Video Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com