യുവമോർച്ച മാർച്ചിൽ സംഘർഷം; ജലപീരങ്കി, ലാത്തിച്ചാർജ്, ഗ്രനേഡ്
Mail This Article
×
തിരുവനന്തപുരം∙ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിനു പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിലേക്കു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനെ തള്ളിമാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജ് നടത്തി. ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസിനും പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
യൂത്ത് കോൺഗ്രസ് ആലപ്പുഴ കലക്ട്രേറ്റിലേക്കു നടത്തിയ മാർച്ചും അക്രമാസക്തമായി. പൊലീസിനുനേരെ കല്ലേറുണ്ടായി. തുടർന്ന് ജല പീരങ്കി പ്രയോഗിച്ചു.
English Summary: Yuva Morcha Secretariat march turns violent
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.