ADVERTISEMENT

കൊച്ചി∙ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഇടപാടിലെ കമ്മിഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയതാണു കേസിലെ മുഖ്യ അന്വേഷണ വിഷയം. നിലവിൽ സന്തോഷ് ഈപ്പനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അനുബന്ധമായി വരുന്നവരെയും പ്രതി ചേർത്തേക്കുമെന്നാണ് വിവരം. കോഴത്തുകയിൽ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തിയിട്ടുള്ളത്. വിദേശത്തേക്കു ഡോളർ കടത്തിയതിൽ നിലവിൽ കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്.

English Summary: Life Mission Black Money Case: ED registers case against Santhosh Eapen
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com