‘മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം; നയത്തിന് എതിരെങ്കിൽ എന്തിന് അനുകൂല നിലപാടെടുത്തു?’
Mail This Article
കൊല്ലം∙ ആഴക്കടൽ മൽസ്യബന്ധന കരാർ വിഷയത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും. മൽസ്യ നയത്തിന് എതിരെങ്കിൽ പിന്നെന്തിന് മന്ത്രി അനുകൂല നിലപാട് എടുത്തു..?
മൽസ്യസമ്പത്ത് അമേരിക്കൻ കമ്പനിക്കു നൽകാൻ ഗൂഢാലോചന നടന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രി മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട എല്ലാ ധാരണാ പത്രങ്ങളും ഭൂമി അനുമതിയും പിൻവലിക്കണം. ഇപ്പോഴും സർക്കാർ അസത്യം പ്രചരിപ്പിക്കുകയാണ്.
ഇൗ വിഷയം ഉന്നയിച്ച് പൂന്തുറയിൽ വ്യാഴാഴ്ച രാവിലെ 9നു സത്യഗ്രഹം നടത്തും. തീരദേശ ഹർത്താലിനെ യുഡിഎഫ് പിന്തുണയ്ക്കും. വി.മുരളീധരനെ ഇഎംസിസി പ്രതിനിധികൾ കണ്ടെങ്കിൽ അതും ഗുരുതരമായ ആരോപണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
English Summary: Minister J Mercykuttiyamma should resign, Ramesh Chennithala on deep sea fishing trawler contract