ആദിവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച് സുരേന്ദ്രൻ; ‘അമിത് ഷാ മോഡല്‍’
Mail This Article
ബത്തേരി∙ വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികൾ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബത്തേരി പുത്തൻകുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രൻ ആദിവാസികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
കുള്ളി, നഞ്ചി, ചാമ്പ, വെളിച്ചി തുടങ്ങി കോളനിയിലെ മുത്തശിമാർ പരമ്പരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ ആനയിച്ചത്. കോളനിവാസികളുമായി സംസാരിച്ച് അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് എൻഡിഎയ്ക്ക് ലഭിച്ചത് സംവരണ മണ്ഡലമായ ബത്തേരിയിലായിരുന്നു. അതു കൊണ്ടുതന്നെ ജില്ലയിലെത്തിയ വിജയ യാത്രയുടെ ഏക സ്വീകരണ കേന്ദ്രം ബത്തേരിയാക്കാൻ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
Content Highlights: K Surendran's Vijaya Yathra at Wayanad