ADVERTISEMENT

ന്യൂഡല്‍ഹി∙ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെ ചൊല്ലി വിവാദം കനക്കുന്നു. തീരുമാനത്തിനെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.

‘ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പേരുമാറ്റിയിരിക്കുന്നു. ഇത് സർദാർ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമല്ലേ’ – കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ചോദിക്കുന്നു. സർദാർ പട്ടേലിന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ അദ്ദേഹത്തെ ഇപ്പോൾ അപമാനിക്കുകയാണ്. സർദാർ പട്ടേലിനെ അപമാനിക്കുന്നതിനെ ഗുജറാത്തിലെ ജനങ്ങൾ സഹിക്കില്ലെന്നും ഹർദിക് ട്വീറ്റ് ചെയ്തു.

‘തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്റ്റേഡിയത്തിന്റെ പേര് എന്ന് അവർ മനസ്സിലാക്കിയിരിക്കാം! അല്ലെങ്കിൽ ട്രംപിനെപ്പോലെ അടുത്ത സന്ദർശക രാഷ്ട്രത്തലവൻ ഇവിടെ ഹോസ്റ്റുചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇത് മുൻകൂട്ടി ബുക്കിങ് ആയിരിക്കുമോ? അതോ ഇത് പേരിടല്‍ മഹാമഹത്തിലൂടെ ചരിത്രം സൃഷ്ടിക്കാനുള്ള തുടക്കമാണോ’ – ശശി തരൂർ എംപിയും ചോദിക്കുന്നു.

ജീവിച്ചിരിക്കുന്ന ആളുടെ പേരില്‍ ആദ്യമായിട്ടാണ് ഒരു സ്ഥലത്തിന്റെ പേരുമാറ്റുന്നതെന്നാണ് കോൺഗ്രസ് നേതാവ് ഗൗരവ് പാന്ദിയുടെ പ്രതികരണം. നരേന്ദ്ര മോദി മൊട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയമായി മാറ്റി. നരേന്ദ്ര മോദിയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് – ഗൗരവ് പാന്ദി ട്വീറ്റ് ചെയ്തു.

English Summary: Twitter debates renaming of Motera stadium after Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com