ADVERTISEMENT

കട്ടപ്പന∙ ഇടുക്കി ജില്ലയ്ക്കായി പതിനായിരം കോടിയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. കട്ടപ്പനയിൽ 11 മണിക്ക് നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പദ്ധതികൾ പ്രഖ്യാപിക്കുന്നത്. എന്നാൽ മുമ്പ് പ്രഖ്യാപിച്ച പാക്കേജുകൾ പോലും നടപ്പാക്കാത്ത സർക്കാർ തിരഞ്ഞെടുപ്പ് നാടകമാണ് നടത്തുന്നതെന്നും ഇന്ന് വഞ്ചനാദിനം ആചരിക്കുമെന്നും യുഡിഎഫ് അറിയിച്ചു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം തുടങ്ങി ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് 10,000  കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നത്.

2018 ലെ പ്രളയത്തിൽ തകർന്ന ഇടുക്കിക്ക്  2019 ലെ ബജറ്റിന് ശേഷം സർക്കാർ  5,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് കടലാസിലൊതുങ്ങി. പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും നടപ്പാക്കാതെ പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം. നാളെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.

English Summary: 10000 crore special package for Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com