ഒടിടിക്ക് ത്രിതല നിയന്ത്രണം; വിഡിയോകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും
Mail This Article
ന്യൂഡൽഹി∙ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഒടിടിക്ക് നിര്‍ബന്ധിത റജിസ്ട്രേഷനില്ല. എന്നാല്‍ പ്രസാധകരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. പരാതി പരിഹാരത്തിന് സംവിധാനം വേണം. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ട. ജഡ്ജിമാരോ സമാന നിലയില്‍ പ്രാഗല്‍ഭ്യമുള്ളവരോ നേതൃത്വം നല്‍കുന്ന സമിതിയാണ് വേണ്ടത്.
അത്യാവശ്യഘട്ടത്തില്‍ ഇടപെടലിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാകും. വിഡിയോകളുടെ സ്വഭാവം അനുസരിച്ച് A, AU, U സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വിഡിയോകള്‍ക്ക് പ്രത്യേക നിയന്ത്രണം വേണം. ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
പുതിയ വെബ്സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്സ് ഏർപ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുമെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
Content Highlights: Regulations for OTT India