ADVERTISEMENT

കൊച്ചി∙ദക്ഷിണ റെയിൽവേ 20 മെമു സ്പെഷൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കും. ഇതിൽ കേരളത്തിലെ 8 സർവീസുകളും ഉൾപ്പെടും. കേരളത്തിൽ പുതിയതായി മലബാർ മേഖലയിൽ ഷൊർണൂർ–കണ്ണൂർ റൂട്ടിലാണു പരമ്പരാഗത പാസഞ്ചർ ട്രെയിനിനു പകരം മെമു സർവീസ്  തുടങ്ങുന്നത്. 

ഞായറാഴ്ച സർവീസുണ്ടാകില്ല. അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. കേരളത്തിൽ പുനരാരംഭിക്കുന്ന മെമു സർവീസുകൾ:

06014 കൊല്ലം ആലപ്പുഴ 3.30–5.45 (15 മുതൽ)

06013 ആലപ്പുഴ കൊല്ലം 17.20–19.25  (17)

06016 ആലപ്പുഴ എറണാകുളം 7.25–9.00 (15)

06015എറണാകുളം ആലപ്പുഴ 15.40–17.15 (17)

06018 എറണാകുളം ഷൊർണൂർ 17.35–20.50 (15)

06017 ഷൊർണൂർ എറണാകുളം 3.30–6.50 (17)

06023  ഷൊർണൂർ കണ്ണൂർ  4.30–9.10 (16)

06024  കണ്ണൂർ ഷൊർണൂർ 17.20–22.55 (16)

English Summary : Southern Railway to reastart 20 memu special train service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com