നിർണായകമായ വെല്ലൂർ; കാൽനൂറ്റാണ്ടിനു ശേഷം 2016 ൽ ഡിഎംകെ, ഇത്തവണ പ്രവചനാതീതം
Mail This Article
ദ്രാവിഡ കക്ഷികളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിനപ്പുറം സഹോദരൻമാരുടെ പോരാട്ടമായിരുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെല്ലൂർ മാവട്ടം കണ്ടത്. സ്വന്തം സഹോദരൻ പി. നീലകണ്ഠനെതിരെ പോരാടി മുൻ മേയർ പി. കാർത്തികേയൻ വെല്ലൂർ നിയമസഭാ സീറ്റ് കൈയടക്കി. കാൽനൂറ്റാണ്ടിനു മുൻപ്, 1989 ൽ ആയിരുന്നു മുൻപ് വെല്ലൂരിൽ നിന്നൊരു ഡിഎംകെ എംഎൽഎ ഉണ്ടായത്– വി.എം. ദേവരാജ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് വെല്ലൂർ. 2016 ൽ വിവിപാറ്റ് സംവിധാനം ഉണ്ടായിരുന്ന തമിഴ്നാട്ടിലെ 17 നിയമസഭാ മണ്ഡലങ്ങളിലൊന്ന്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെല്ലൂർ ശ്രദ്ധാകേന്ദ്രമായത് വോട്ടിനു കോഴ ആരോപണത്തെത്തുടർന്ന് തിരഞ്ഞെടുപ്പു തന്നെ നിർത്തി വച്ച സാഹചര്യത്തെത്തുടർന്നായിരുന്നു.
ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പു കമ്മിഷൻ റദ്ദാക്കി, പിന്നീട് ഓഗസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ പിന്തുണയോടെ മത്സരിച്ച എ.സി. ഷണ്‍മുഖത്തെ പരാജയപ്പെടുത്തി ഡിഎംകെ ട്രഷറർ ദുരൈമുരുഗന്റെ മകൻ കതിര്‍ ആനന്ദ് വിജയിച്ചു. 8141 വോട്ടിനായിരുന്നു വിജയം.
ലീഡ് നിലകൾ മാറ്റി മറിച്ച പ്രകടനം ഇരു പാർട്ടികളും കാഴ്ചവച്ചതിനാൽ ഇത്തവണ നിയമസഭാ സീറ്റിലേക്കുള്ള മത്സരം പ്രവചനാതീതമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
∙ വെല്ലൂരിലെ 2016 ലെ സ്ഥിതി ഇങ്ങനെ
എഐഎഡിഎംകെ– 449415
ഡിഎംകെ– 420645
പിഎംകെ– 64373
നാം തമിളര്‍ കക്ഷി– 5223
പിഡബ്ല്യുഎഫ്– 40666
∙ ലോക്സഭ 2019
ഡിഎംകെ– 485340
എഐഎഡിഎംകെ–477199
നാം തമിളര്‍ കക്ഷി– 26995
Content Highlights: Tamil Nadu Assembly Election, Vellore Constituency