ADVERTISEMENT

കോഴിക്കോട്∙ താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവർ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടിയടക്കം സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. നിലവിൽ തിരുവമ്പാടിയിൽ ക്രിസ്ത്യൻ സ്ഥാനാർഥി വേണമെന്ന് സഭ യുഡിഎഫിനോടാവശ്യപ്പെട്ടതായി സൂചനകൾ പുറത്തുവന്നിരുന്നു.

ലീഗിന്റെ സീറ്റായ തിരുവമ്പാടിയിൽ കഴിഞ്ഞ തവണ സ്ഥാനാർഥി തോറ്റു പോയതിനു കാരണം സഭയുടെ അതൃപ്തിയാണെന്ന് ആരോപണമുണ്ട്. സഭയിൽ നിന്നൊരാൾ മത്സരിക്കണമെന്ന ഉറച്ച നിലപാട് കോൺഗ്രസിനെ അറിയിച്ചിരുന്നു. ഇത്തവണയും ലീഗ് സ്ഥാനാർഥി നിൽക്കുമ്പോൾ സഭയുടെ അതൃപ്തി നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയും മുനീറും ഇടിയും ബിഷപ്പിനെ കാണുന്നത്. തിരുവമ്പാടിയിൽ മത്സരിക്കാൻ മൂന്നോ നാലോ പേരുകൾ അടങ്ങുന്ന പട്ടികയും ലീഗ് തയാറാക്കിക്കഴിഞ്ഞു.

English Sumamry: Muslim League leaders meet Thamarassery Bishop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com