ADVERTISEMENT

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ, തന്നെ വിമർശിക്കുന്നവർക്കു രൂക്ഷ മറുപടിയുമായി പി.സി.ജോർജ് എംഎൽഎ. കേരള ജനപക്ഷം (സെക്യൂലർ) ചെയർമാനായി പി.സി.ജോർജ് പൂഞ്ഞാറിൽനിന്നു മത്സരിക്കുമെന്നു പാർട്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്ര നിർമാണത്തിനു പൈസ കൊടുത്തപ്പോൾ വീണ്ടും താൻ ‘ചിലർക്കു’ വർഗീയ വാദിയായെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ജോർജ് വ്യക്തമാക്കി. ഒരുപാട് ആരാധനാലയങ്ങൾ നിർമിക്കാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല. പക്ഷേ, നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി–ഷർട്ട് ഉയർത്തിക്കാട്ടിയപ്പോൾ താൻ ‘ചിലർക്ക്’ വെറുക്കപ്പെട്ടവനായി–ജോർജ് കുറിച്ചു.

കുറിപ്പ് മണിക്കൂറുകൾക്കുള്ളിൽ ഒട്ടേറെ പേരാണു പങ്കുവച്ചിരിക്കുന്നത്. യുഡിഎഫിന്റെ ഔദാര്യം വേണ്ടെന്നും അവർക്കൊപ്പം ചേരില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞ ജോർജ് എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. തൽക്കാലം മറ്റു മുന്നണികളുമായി ചർച്ച നടത്തില്ല. ട്വന്റി20 മാതൃക വിപുലീകരിക്കും. ആരു പിന്തുണച്ചാലും സ്വീകരിക്കും.

യുഡിഎഫിന്റെ നേതൃനിര വഞ്ചകന്മാരാണ്. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റു നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും കോട്ടയത്തു ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: PC George's social media post goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com