ADVERTISEMENT

ചെന്നൈ∙ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഒട്ടേറെ പരിപാടികളിൽ ശനിയാഴ്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. പ്രസംഗം നടത്തി മടങ്ങാതെ ജനങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയാണ് രാഹുൽ മുന്നേറിയത്. കോളജ് വിദ്യാർഥികളോടും അഭിഭാഷകരോടും രാഹുൽ സംവദിച്ചു. ഇക്കൂട്ടത്തിൽ ഉയർന്ന ചോദ്യങ്ങൾക്കെല്ലാം രാഹുൽ വ്യക്തിപരമായും രാഷ്ട്രീയപരമായും മറുപടി നൽകി. അക്കൂട്ടത്തിൽ ഉയർന്ന ഒരു ചോദ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പാർലമെന്റിലും നിയമസഭകളിലും വനിതാ സംവരണത്തെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം എന്നായിരുന്നു തൂത്തുക്കുടി വിഒസി കോളജിലെ അഭിഭാഷകൻ രാഹുലിനോട് ചോദിച്ചത്. ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങന: ‘എന്റെ കാഴ്ചപാട് ഈ മുറിയിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഈ മുറിയിൽ തന്നെ സൂക്ഷ്മമായി നോക്കിയെങ്കിൽ മാത്രമേ വിരലിൽ എണ്ണാവുന്ന വിധത്തിൽ സ്ത്രീകളെ കാണാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഞാൻ വിശ്വസിക്കുന്നു, നമ്മുടെ രാജ്യത്തെ ഓരോ സ്ഥാപനത്തിലും സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകണം. ഞാൻ സ്ത്രീ സംവരണത്തെ പൂർണമായും അനുകൂലിക്കുന്നു. അതിനായി നിലകൊള്ളുന്നു. ജുഡീഷ്യറിയിലും ഇനിയും ഒരുപാട്, ഒരുപാട് സ്ത്രീകൾ കടന്നുവരണം’. രാഹുലിന്റെ ഈ മറുപടി നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.

English Sumamry: Rahul Gandhi on Women Reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com