കെ. സുരേന്ദ്രൻ കെസിബിസി ആസ്ഥാനത്തെത്തി; ആലഞ്ചേരിയുമായി ചർച്ച നടത്തി
Mail This Article
കൊച്ചി∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനമായ പിഒസിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് എറണാകുളത്ത് പുരോഗമിക്കുകയാണ്. ആലഞ്ചേരിയെ സന്ദർശിച്ച ശേഷം അദ്ദേഹം ചെല്ലാനത്തെത്തി. തീരദേശത്ത് കടൽ കയറ്റം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരെ സന്ദർശിക്കുക ലക്ഷ്യമിട്ടായിരുന്നു യാത്ര. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപ്രിയരായ അപ്രതീക്ഷിത സ്ഥാനർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബിജെപി നൂനപക്ഷ വോട്ടുകൾ കാര്യമായി നേടാൻ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായൺ എറണാകുളത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുന്നു. കെസിബിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച.
English Summary : K Surendran meets Cardinal Mar George Alencherry