ADVERTISEMENT

കാസർകോട്∙ അഞ്ചു തവണ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും വിചാരണ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കരുത്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിവേണം സ്ഥാനാര്‍ഥികളെ തീരുമാനിക്കാനെന്നും പ്രതാപന്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

5000 കോടിയുടെ ആഴക്കടൽ കരാർ വഴി ഇടത് മുന്നണി തിരഞ്ഞെടുപ്പ് ചെലവിലേക്കായി കമ്മിഷൻ വാങ്ങിയെന്നും പ്രതാപൻ ആരോപിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റ് തീരുമാനം കരാറിലുള്ള ജുഡീഷ്യൽ അന്വേഷണമാകും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേകം ഭവനപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കൻ മേഖലാ ജാഥയ്ക്ക് കാസർകോട് തുടക്കമായി. ടി.എൻ.പ്രതാപൻ നയിക്കുന്ന ജാഥ കെപിസിസി വർക്കിങ് പ്രസിഡന്റ്‌ കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.

Content Highlights: TN Prathapan, Kerala Assembly Elections, UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com